Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 21:49 IST
Share News :
മുക്കം: ആളുകൾ സൗഹാർദത്തോടെ ജീവിക്കുന്ന എവിടെയും വിഭജനമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ ഈ മണ്ണിൽ കുഴിച്ചുമൂടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ ചാത്തപറമ്പിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ നിലനിൽക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ അന്തർധാരയാണ്. തനിക്കും കുടുംബത്തിനുമെതിരെയുമുള്ള കേസുകൾ മൂലം പിണറായി വിജയൻ സി.പി.എമ്മിനെ സംഘപരിവാറിൻ്റെ ആലയിൽ കെട്ടിയിരിക്കുകയാണ്. പിണറായി വിജയൻ കേരളത്തിലെ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, ജോബ്, ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, എ.ഐ.സി.സി അംഗം സനൽ നെയ്യാറ്റിൻകര, അഡ്വ. മനാഫ് അരീക്കോട്, കെ.പി.സി.സി സെക്രട്ടറി നൗഷാദലി, ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, സി.ജെ ആൻ്റണി, സി.കെ കാസിം, ബാബു പൈക്കാട്ട്, അഡ്വ. സുഫിയാൻ ചെറുവാടി, അഡ്വ. മോഹൻലാൽ, കെ.ടി മൻസൂർ, എൻ.കെ അഷ്റഫ്, പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വി. ഷംലൂലത്ത്, എൻ.കെ സുഹൈർ, ബഷീർ കണ്ണഞ്ചേരി സംസാരിച്ചു.
ചിത്രം: കൊടിയത്തൂർ പഞ്ചായത്തിലെ ചാത്തപറമ്പിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.