Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടശ്ശേരി പഞ്ചായത്തിൽ ഒരു കോടി ചെലവിൽ കളിസ്ഥലം : സനീഷ് കുമാർ ജോസഫ് എംഎൽഎ

25 Jul 2024 18:10 IST

WILSON MECHERY

Share News :


 ചാലക്കുടി:

ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് കളിസ്ഥലം നിർമ്മിയ്ക്കുവാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

സർക്കാർ വിഹിതം 50 ലക്ഷം രൂപ, എം എൽ എ യുടെ ആസ്തിവികസന പദ്ധതിയിൽ  നിന്ന് 25 ലക്ഷം രൂപ , പഞ്ചായത്ത് വിഹിതം 25 ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രവർത്തിയ്ക്കായുള്ള അടങ്കൽ തുക വകയിരുത്തിയിരിയ്ക്കുന്നത്. മൂന്ന് വർഷത്തെ പരിപാലന ചെലവ് ഉൾപ്പടെ വകയിരുത്തി പദ്ധതിയുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിൽ ആദ്യമായി നിർമ്മിയ്ക്കുന്ന കളിസ്ഥലമാണിത്.

മഡ് ഫുട്ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, വോളി ബോൾ കോർട്ട്,സ്റ്റെപ് ഗാലറി, ഫ്ളഡ് ലൈറ്റ് എന്നിവയുടെ നിർമ്മാണം , ഡ്രൈനേജ് , ഫെൻസിങ് , ചുറ്റുമതിൽ, ഗേറ്റ്, ഇലെക്ട്രിഫിക്കേഷൻ,  തുടങ്ങിയ അനുബന്ധ - അടിസ്ഥാന  സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയാണ് പ്രവർത്തിയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന പ്രധാന ഇനങ്ങൾ.

സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർവ്വഹണ ഏജൻസിയായിട്ടുള്ള ഈ പ്രവർത്തിയുടെ തുടർനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിയ്ക്കുമെന്നും എം എൽ എ അറിയിച്ചു.

Follow us on :

More in Related News