Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 20:33 IST
Share News :
വടക്കാഞ്ചേരി. ട്രെയിനിലും മറ്റും ഭിക്ഷാടനം നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ സ്വദേശിയും കഴിഞ്ഞ 20 വർഷത്തോളമായി വടക്കാഞ്ചേരി മേഖലയിൽ താമസിക്കുന്ന മഞ്ജു മകൻ ശങ്കർ (35) നെയാണ് ഇന്ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വടക്കാഞ്ചേരി മേഖലയിൽ സ്റ്റേഷനിലും, ട്രെയിനിലും, മറ്റും ഭിക്ഷാടനം നടത്തിവരുന്ന സംഘത്തിലെ അംഗമാണ് ശങ്കർ.ഒപ്പം താമസിക്കുന്ന കൂടെയുള്ളവർ തൃശൂർ ഭാഗത്ത് ഭിക്ഷാടനത്തിന് പോയി തിരിച്ചു വന്നപ്പോൾ ആണ് വിവരമറിയുന്നത്. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മുളകുന്നത്ത് കാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
Follow us on :
Tags:
More in Related News
Please select your location.