Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 13:04 IST
Share News :
തൊടുപുഴ: ചെറുതായാലും വലുതായാലും മഴ പെയ്താല്‍ വെള്ളക്കെട്ട് ഒഴിയാതെ തൊടുപുഴ നഗരം. കാഞ്ഞിരമറ്റം - മങ്ങാട്ട്കവല ബൈപാസില്‍ ന്യൂമാന്‍ കോളജിന് സമീപം ചെറിയ മഴ പെയ്താല്‍ പോലും വെള്ളമുയര്‍ന്ന് യാത്ര ദുഷ്‌കരമാകുന്നത് പതിവാണ്. ഇന്നലെ പെയ്ത മഴയിലും ഇവിടെ വലിയ തോതില്‍ വെള്ളമുയര്‍ന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കുമാണ് ഇവിടുത്തെ വെള്ളക്കെട്ട് ദുരിതം സമ്മാനിയ്ക്കുന്നത്. തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷന്‍ മുതല്‍ ന്യൂമാന്‍ കോളജിന് സമീപം വരെ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ നവീകരണ പ്രവര്‍ത്തികളാണ് വിനയായത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയുടെ ഇരു വശങ്ങളിലും സ്ലാബില്‍ ടൈല്‍ വിരിച്ച് സംരക്ഷണ വേലി സ്ഥാപിച്ച് പ്രദേശം ആകര്‍ഷകമാക്കിയിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായാണ് റോഡിന്റെ വശങ്ങളില്‍ നടപ്പാതകള്‍ നിര്‍മിച്ച് സംരക്ഷണ വേലി സ്ഥാപിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന് അവസ്ഥയായി. വെള്ളം ഒഴുകിപോകാന്‍ വ്യാസം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴ പെയ്താല്‍ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടും. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കും ഇരു ചക്രവാഹന യാത്രക്കാരുടെയും മേല്‍ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പലപ്പോഴും വെള്ളക്കെട്ടിന് നടുവിലെത്തുമ്പോള്‍ വാഹനങ്ങള്‍ നിന്ന് പോകുന്ന സാഹചര്യവുമുണ്ട്. മഴ മാറിയാലും ഏറെ സമയം റോഡില്‍ വെള്ളം കെട്ടി നില്‍ക്കും. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇതും ഫലവത്തായില്ല. വെള്ളം ഒഴുകി പോകാനായി റോഡിന്റെ സൈഡില്‍ ചാലുകള്‍ തീര്‍ത്തെങ്കിലും ഇതൊന്നും വെള്ളക്കെട്ടിനു പരിഹാരമായില്ല.
Follow us on :
More in Related News
Please select your location.