Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹിളാസംഘം ജില്ലാ ക്യാമ്പ് മേപ്പയ്യൂരിൽ

26 Aug 2024 09:59 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കേരള മഹിള സംഘത്തിൻ്റെ കോഴിക്കോട് ജില്ലാ പ്രവർത്തക കേമ്പ് സപ്തംബർ 7,8 തിയ്യതികളിൽ മേപ്പയ്യൂരിൽ വെച്ച് നടക്കുന്നു. .കേമ്പിൻ്റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘം യോഗം എൻ ,എഫ്.ഐ, ഡബ്യു ദേശീയ കൗൺസിൽ അംഗം പി.പി വിമലടീച്ചർ ഉദ്ഘാടനം ചെയ്തു.


എം.കെ രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ടി. ഭാരതി ടീച്ചർ, ബാബു കൊളക്കണ്ടി, ജയന്തി കെ.പി, കെ.കെ. അജിതകുമാരി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.കെ.ബാലൻ മാസ്റ്റർ, ആർ ശശി, അജയ് ആവള എന്നിവർ രക്ഷാധികാരികളായും സി.ബിജു ( പ്രസിഡണ്ട്) ,പി.ബാലഗോപാലൻ (വൈസ് പ്രസിഡണ്ട്),

കെ.കെ .അജിതകുമാരി (സെക്രട്ടറി),

ഉഷമലയിൽ (ജോ. സെക്രട്ടറി), കെ.പി.ജയന്തി (ട്രഷറർ) എന്നിവരടങ്ങുന്ന 75 അംഗ സംഘാടക സമിതി രൂപീകരിച്ചു..

Follow us on :

More in Related News