Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയഞ്ചേരി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി എം എൽ എ

24 Jul 2024 17:47 IST

Asharaf KP

Share News :


ആയഞ്ചേരി ടൗണിലെ വെള്ളക്കെട്ട് കാരണം നേരിടുന്ന പ്രയാസങ്ങൾ വ്യാപാരികളും പ്രദേശവാസികളും അറിയിച്ചിരുന്നു. യാത്രാമധ്യേ ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു.  തുടർന്ന് പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ശ്രീ നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ശ്രീ ഷക്കീർ,ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തുകയുണ്ടായി.


ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയത് നീക്കി വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചു.

മഴയുടെ തീവ്രത കുറഞ്ഞതിനു ശേഷം പ്രവൃത്തി ആരംഭിക്കണമെന്നും നിർദ്ദേശം നൽകി.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹമീദ് ,പ്രദേശവാസികൾ ,വ്യാപാരികൾ എന്നിവർ സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.

Follow us on :

Tags:

More in Related News