Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലാർ ഗ്രാൻമ്പി റോഡ് പുനർനിർമ്മാണം ആരംഭിച്ചു

03 Jan 2025 18:33 IST

PEERMADE NEWS

Share News :


പീരുമേട്:കല്ലാർ ഗ്രാൻമ്പി റോഡ് പുനർനിർമ്മാണം ആരംഭിച്ചു.

2022 -23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചത് പ്രകാരം നടപടികൾ പൂർത്തിയാക്കി കല്ലാർ ഗ്രാമ്പി റോഡ് നിർമാണം ആരംഭിച്ച ഘട്ടത്തിൽ എസ്റ്റേറ്റ് ഉടമകൾ തർക്ക വാദം ഉന്നയിച്ചതിനെ തുടർന്ന് പണികൾ തടസപ്പെട്ടിരുന്നു.

എസ്റ്റേറ്റ് ഉടമകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതിനെ തുടർന്നാണ് പണികൾ തുടങ്ങിയത്.രണ്ടര കിലോമീറ്റർ റോഡ്

 പൂർത്തിയാകുന്നതോടെ സത്രത്തിൽ നിന്നും അയ്യപ്പഭക്തന്മാർക്കുംവിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ പരുന്തുംപാറ വഴി ദേശീയപാത 183 ൽ കല്ലാർ കവലയിൽ എത്തിച്ചേരാവുന്ന പാതയായി മാറും. കൂടാതെ ശബരിമല ,അരണക്കൽ ഹില്ലാഷ് ,ഗ്രാമ്പി എന്നീ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും താലൂക്ക് ഓഫീസുകളിലേക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന പാതയാകുമെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. 2025 മെയ് മാസത്തിനുള്ളിൽനിർമ്മാണം  പൂർത്തിയാക്കുമെന്നും എംഎൽഎ കൂട്ടി ചേർത്തു

Follow us on :

More in Related News