Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 14:20 IST
Share News :
കൊണ്ടോട്ടി : സിപിഐ കൊണ്ടോട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ ലഹരി വിരുദ്ധ ശൃംഖലയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ അസി സെക്രട്ടറി ഇരുമ്പൻ സെയ്തലവി പരിപാടി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ പുലത്ത് കുഞ്ഞു, കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി ഇ കുട്ടൻ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം അസ്ലം ഷേർഖാൻ, കൗൺസിലർമാരായ ഫൗസിയ ബാബു, ശിഹാബ് കോട്ട എന്നിവർ സംസാരിച്ചു. സെയ്ഫ് നീറാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുന്നാസ് പാറക്കൽ അധ്യക്ഷത വഹിച്ചു.സി പി നിസാർ സ്വാഗതവും ഇസ്മായിൽ ആങ്ങാടൻ നന്ദിയും പറഞ്ഞു.ബാബു പി.ഇ, ഷഹീർ മണ്ണാരിൽ, ഫാസിൽ എ പി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :സിപിഐ കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയും പൊതുസമ്മേളനവും ജില്ലാ അസി. സെക്രട്ടറി ഇരുമ്പൻ സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
Please select your location.