Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 18:47 IST
Share News :
വെള്ളിപറമ്പ് : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രൊജക്ടിൻ്റെയും പെരുവയൽ ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിപറമ്പ ശോഭാ സിറ്റിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു.
പ്രൊജക്ട് ഡോക്ടർ സൂരജ്, പെരുവയൽ ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ അലി ടി , ജെ പി എച്ച് എൻ ജസ്ന പി , എം എൽ എസ് പി അശ്വതി, തലക്കുളത്തൂർ ICTC കൗൺസിലർ റീഷ്മ ഇ , Lt ചിത്രാ ഗോവിന്ദ് , ആശാവർക്കർമാരായ മഹിജാ കുമാരി, ജയശ്രീ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ജീവിതശൈലീ രോഗനിർണ്ണയം, ക്ഷയരോഗം, മലേറിയ, ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, മുതലായവയുടെ പരിശോധനയും നടത്തിയിരുന്നു.
പ്രസ്തുത ക്യാംപിൽ പ്രൊജക്ട് കൗൺസിലർ നഷീൽ കെ ടി,മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം എന്നിവരും ശോഭാ സിറ്റി ജനറൽ മാനേജർ മുരളികൃഷ്ണ, HR എക്സിക്യൂട്ടീവ് കിരൺ എന്നിവരും സന്നിഹിതരായിരുന്നു.
Follow us on :
More in Related News
Please select your location.