Thu May 8, 2025 10:39 PM 1ST
Location
Sign In
08 Apr 2025 19:31 IST
Share News :
ഗുരുവായൂർ:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സത്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ പാണക്കാട് തങ്ങൾക്കും,അനുയായികൾക്കും ഉണ്ടായ അസഹിഷ്ണുതയാണ് ഇപ്പോൾ കേരളം കണ്ടത്.സത്യങ്ങൾ മൂടിവെച്ചിട്ട് കാര്യമില്ല.അത് തുറന്ന് പറയാനുള്ള സംഘടന നേതാവിൻ്റെ കഴിവിനെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വന്നാൽ ഈഴവ സമുദായം കൈയ്യും കെട്ടി നോക്കിയിരിക്കില്ല.എസ്എൻഡിപി യോഗത്തിൻ്റെ പ്രവർത്തകർ അണി നിരന്നാൽ കേരളം നിശ്ചലമാകും.വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീം ലീഗ് നടത്തിയ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തിനോട് മാപ്പുപറയണമെന്ന് ഗുരുവായൂർ യൂണിയൻ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഗുരുവായൂർ യൂണിയൻ ഓഫീസിൽ ചേർന്ന അടിയന്തിര യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ പ്രമേയം അവതരിപ്പിച്ചു.തുടർന്ന് യൂണിയൻ,ശാഖ,വനിത സംഘം,യൂത്ത്മൂവ്മെൻ്റ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ കൗൺസിലർമാരായ പി.കെ.മനോഹരൻ,കെ.കെ.രാജൻ,കെ.ജി.ശരവണൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രട്ടറി ശൈലജ കേശവൻ,യൂണിയൻ യൂത്ത് മൂവ് മെന്റ് ഭാരവാഹികളായ പ്രസന്നൻ വലിയപറമ്പിൽ,സുജിത്ത് വാഴപ്പുള്ളി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.