Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 19:22 IST
Share News :
പുന്നയൂർക്കുളം:ബിജെപി ഭരിക്കുന്ന വാർഡുകളിൽ ബോധപൂർവം ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് ബിജെപി മെമ്പർമാർ പുന്നയൂർകുളം ഗ്രാമ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ നിന്നും ഇറങ്ങിപോയി.പുന്നയൂർക്കുളം പഞ്ചായത്തിൽ നേരത്തെ വിവിധ റോഡ് വികസനത്തിന് വേണ്ടി മാറ്റി വെച്ച തനത് ഫണ്ടുകളിൽ ഏകദേശം 1 കോടി 11 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാരും,സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും വെട്ടിക്കുറിച്ചത്.ബിജെപി ഭരിക്കുന്ന 11-ആം വാർഡ് ആൽത്തറ എള്ളൂരകായിൽ റോഡിന് 10ലക്ഷം രൂപയും,13-ആം വാർഡ് കടിക്കാട് ദാരക റോഡിന് 12ലക്ഷം രൂപയും ആണ് വെട്ടിക്കുറച്ചത്.10-ആം വാർഡ് ആറ്റുപുറം വാർഡിലെ പറയങ്ങാട് റോഡ് തനത് ഫണ്ടിൽ ഉൾപെടുത്തിയതും ഇല്ല.നിലവിൽ ഉള്ള തനത് ഫണ്ടുകൾ പൂർണ്ണമായും സിപിഎം ഭരിക്കുന്ന വാർഡുകളിലേക്ക് മാത്രം ആണ് എന്നും അതിൽ ഏറ്റവും കൂടുതൽ പദ്ധതികൾ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഭരിക്കുന്ന വാർഡിൽ ആണെന്നും ബിജെപി മെമ്പർമാരായ ഇന്ദിരപ്രഭുലൻ,അനിത ധർമ്മൻ,ഗോകുൽ അശോകൻ എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.