Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്‌സ് തിരുവോണനാളിൽ 350 പേർക്ക് സൗജന്യമായി ഓണസദ്യയും ഓണക്കോടിയും നൽകും...

06 Sep 2024 21:03 IST

- MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി തിരുവോണനാളിൽ 350 പേർക്ക് സൗജന്യമായി ഓണസദ്യയും ഓണക്കോടിയും നൽകുന്നതിന് ചേംബർ ഓഫ് കോമേഴ്സ് യോഗം തീരുമാനിച്ചു.പത്തിലേറെ കറികളും പായസം അടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.കൂടാതെ ഇവർക്ക് ഓണക്കോടിയും നൽകും.റീജ്യണല്‍ കോമ്പറ്റിറ്റീവ് എക്സാമിനേഷന്‍ ട്രൈയ്‌നിഗ് സെന്ററിൻ്റെ സഹകരണത്തോടെ വരാനിരിക്കുന്ന BANK,SSC, Railway,Kerala Bank,Co Operative Bank എന്നീ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സൗജന്യ Orientation Class സംഘടിപ്പിക്കാൻ തീരുമാനിച്ചു.ഹോട്ടൽ എലൈറ്റിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.രവി ചങ്കത്ത്,ട്രഷറർ ആർ.വി.റാഫി,വൈസ് പ്രസിഡന്റ് കെപിഎ റഷീദ്,ടി.വി.ഉണ്ണികൃഷ്ണൻ,മുരളീധര കൈമൾ,പി.എം.അബ്ദുൽ റഷീദ്,പി.എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News