Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരഭവൻ തുറന്നു

03 Mar 2025 13:49 IST

UNNICHEKKU .M

Share News :


മുക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യുണിറ്റ് ഓഫീസ്സായ പുൽപ്പറമ്പ് വ്യാപാര ഭവൻ ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ പി കെ ബാപ്പു ഹാജി ഉത്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കപ്പിയേടത്ത് ചന്ദ്രൻ ടി നസ്റുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക വ്യാപാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ സമിതി അംഗം പി പി അബ്ദുൽ മജീദ് പുതിയ കുറിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പി പ്രേമൻ വനിത വിംഗ് ഭാരവാഹികളെ ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി, മുക്കം യുണിറ്റ് പ്രസിഡന്റ്‌ പി അലി അക്ബർ, മണ്ഡലം ട്രഷറർ എം ടി അസ്‌ലം, മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, വനിത വിംഗ് പ്രസിഡന്റ്‌ ഷഹീറ ശംസുദ്ധീൻ, യൂണിറ്റ് ട്രഷറർ ഒ റഹ്മത്തുല്ല, മുഹമ്മദ്‌ മോഡ,തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ഹനീഫ പി കെ സ്വാഗതവും അംജത് പാലിയിൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News