Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 19:21 IST
Share News :
മുക്കം:ഒരു സമുദായത്തിനും സമൂഹത്തിനും മാർഗ്ഗദീപം തെളിയിച്ചുതന്ന മഹാരഥനായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മധുരിക്കുന്ന സ്മരണകളാണ് ഇന്നും മുസ്ലിംലീഗിന്റെ ഊർജ്ജ മെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാഫഖി തങ്ങൾ അവർകളുടെ പാപനസ്മരണക്ക് അനുയോജ്യമായ സ്മാരകമാണ് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസർച്ച് ഡെവലപ്മെൻറ് സെൻറർ എന്ന പേരിൽ പടുത്തുയർത്തുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലത്തിന് മുന്നേ സഞ്ചരിച്ച മഹാപ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നുഅധസ്ഥിത ജനവിഭാഗത്തിന്റെയും പിന്നോക്ക മതന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ തുടക്കക്കാരനായി ജയിൽവാസം വരെ അനുഷ്ഠിച്ച ബാഫഖി തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളിൽ പുതിയ കാലത്തിന് വലിയൊരു ദിശ ബോധം നൽകാൻ ബാഫഖി തങ്ങൾ സെന്ററിന് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ യൂനുസ് പുത്തലത്ത്, എ കെ സാദിഖ്,മജീദ് പുതുക്കുടി,പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി,ട്രഷറർ ഗസീബ് ചാലൂളി,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സെയ്ദ് ഫസൽ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ,വനിതാ ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീന ബാനു,സെക്രട്ടറി മുംതാസ് ബാപ്പു,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കെ പി അബ്ദുല്ല, സി കെ ഉമ്മർ സുല്ലമി,ടി പി ജബ്ബാർ,വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സൈനബ സുബൈർ, ആമിന എടത്തിൽ, ഷൈനാസ് ചാലൂളി,നടുക്കണ്ടി അബൂബക്കർ,എപി ഹൈദ്രോസ്,വി പി ജമാൽ, മണ്ണിൽ മുഹമ്മദ്, കെ ടി സൈദ്,എം കെ സെയ്താലി, അടുക്കത്തിൽ മുഹമ്മദാജി , ചതുക്കുടി മുഹമ്മദാജി,പിപി ശിഹാബുദ്ദീൻ,അസീസ് ഒളകര,അയ്യൂബ് കുമാരനല്ലൂർ,ഷാഫി പയനിങ്ങൽ,മുജീബ് കറുത്തേടത്ത്,മമ്മു പോക്കർ,കെഎം മുഹമ്മദ് സുബൈർ,കുന്നത്ത് അബ്ദു മാസ്റ്റർ,ആസിഫ് മലാംകുന്ന്,എ എം അബ്ദുൽസലാംതുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.