Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2025 14:47 IST
Share News :
ഗുരുവായൂർ:പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തോടുള്ള പ്രതിഷേധമെന്ന പേരിൽ ഹിന്ദുക്കൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ അക്രമണ സംഭവങ്ങൾക്കെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ഹൈന്ദവ സംഘടനയും സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗം ഭാരതീയ വിചാര കേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് ഷാജി വരവൂർ ഉദ്ഘാടനം ചെയ്തു.ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ,ധീവരസഭ സംസ്ഥാന കൗൺസിലർ ജോഷി ബ്ലാങ്ങാട്,വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനൂപ് ശാന്തി,അനിൽ തളിക്കുളം,മണി ഒരുമനയൂർ എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് താലൂക്ക് ഭാരവാഹികളായ സുനിൽ കൗക്കാനപെട്ടി,കുമാരൻ പുന്നയൂർ,സുബ്രഹ്മണ്യൻ എങ്ങണ്ടിയൂർ,വിമൽ,ഷിജു ശരത്ത് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.