Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 20:20 IST
Share News :
മലപ്പുറം : ജില്ലയിൽ വ്യാപകമായി അനധികൃത കുഴൽ കിണർ നിർമ്മാണത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന് ജില്ലാ പരിസ്ഥിതി സമിതി ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങളില്ലാത്ത
വ്യാപകകുഴൽകിണർ നിർമ്മാണം ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായാണ് പരിസ്ഥിതി സംഘടകൾ രംഗത്ത് എത്തിയത്.
മമ്പാട് പൊങ്ങല്ലൂർ, പോത്തുകല്ല് ഞെട്ടികുളം എന്നിവിടങ്ങളിൽ വ്യാപക കുഴൽ കിണർ നിർമ്മാണം ജനങ്ങളിൽ ആശങ്കക്കിടയാക്കുന്ന പ്രതിഭാസങ്ങൾക്ക് കാരണമായിട്ടും സ്വകാര്യ ഏജൻസികൾ വൻ പരസ്യം നൽകി ആയിരക്കണക്കിന് കുഴൽ കിണറുകളാണ് യാതൊരു ശാസ്ത്രീയ പഠനങ്ങളുമില്ലാതെ നിർമ്മിച്ചു വരുന്നത്. ഗ്രാമ പഞ്ചായത്ത് അനുമതിയില്ലാതെ നിർമ്മിക്കുന്ന ഇവയിൽ നിന്നെടുക്കുന്ന വെള്ളത്തിലൂടെ എല്ലാ ജലാശയങ്ങളിലും ലെഡ്, നിക്കൽ, കാഡ്മിയം തുടങ്ങിയ ഖന ലോഹങ്ങൾ കലർന്ന് മാരക രോഗങ്ങൾക്ക് കാരണമാവുന്നതായി പഠനങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിൽ രൂക്ഷമായ വിഷബാധ മൂലം പത്തുലക്ഷത്തിലെറെ കുഴൽ കിണറുകളാണ് ഉപേക്ഷിച്ചത്.
ഭൂഗർഭ ജല സമ്പത്ത് ആശങ്കാജനകമായ തരത്തിൽ താഴുന്ന ജില്ലയിലെ മിക്ക ബ്ലോക്കുകളും കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. എല്ലാ പുഴകളിലും ജലനിരപ്പ് താഴ്ന്ന് മിക്ക കുടിവെള്ള പദ്ധതികളും ഭീഷണിയിലാണ്. എന്നാൽ കുഴൽ കിണറുകളിലൂടെയുള്ള അമിത ജലചൂഷണം വരാനിരിക്കുന്ന കടുത്ത വേനൽക്കാലത്ത് വരൾച്ച കൂടുതൽ പ്രദേശത്ത് വ്യാപിക്കുമെന്നാണ് ജലവിഭവ വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
അശാസ്ത്രീയ കുഴൽ കിണർ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട ഭൂജല വകുപ്പിന് ഇപ്പോഴും ഈ
രംഗത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമില്ലാത്തത് പ്രശ്നങ്ങൾ വ്യാപകമാക്കാനാണ് കാരണമാവുന്നതെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.