Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട്ടിലെ തോട്ടം ലയങ്ങൾ വാസയോഗ്യമാക്കണം സി.ഐ.ടി.യു

21 Aug 2024 20:33 IST

PEERMADE NEWS

Share News :



പീരുമേട് :

അപകടാവസ്ഥയിലായ തോട്ടം ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. 

വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ മഞ്ചുമല ലോവർ ഡിവിഷനിൽ എസ്റ്റേറ്റിലെ ലയം രണ്ടുദിവസം മുമ്പ് ഇടിഞ്ഞു വീണ് കുട്ടിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ തേങ്ങാക്കലിൽ എസ്റ്റേറ്റ് ലയത്തിന്റെ ശുചിമുറി ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ നാളുകളിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതായും 

പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും ജീവിതവും സുരക്ഷിതമല്ലാത്ത തരത്തിൽ ലയങ്ങൾ അപകടാവസ്ഥയിലായി മാറിയെന്നും തോട്ടം തൊഴിലാളി നേതാക്കൾ പറഞ്ഞു.


 ലയങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച വിഷയങ്ങൾ യൂണിയൻ മുമ്പും പലതവണ മാനേജ്മെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വാസയോഗ്യമല്ലാത്ത ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ബന്ധപ്പെട്ട മാനേജ്മെന്റുകൾ അടിയന്തരമായി പൂർത്തീകരിക്കുകയോ പുനർ നിർമ്മിക്കുകയോ  ചെയ്യണെമെന്നും വാസയോഗ്യമല്ലാത്ത ലയങ്ങളിൽ നിന്ന് ഉടമയുടെ ഉത്തരവാദിത്വത്തിൽ തൊഴിലാളികൾക്ക് മറ്റു സ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കണം. ഉചിതമായ നടപടികൾ മാനേജ്മെൻറ് സ്വീകരിച്ചില്ലെങ്കിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സന്നദ്ധമാകുമെന്ന് യൂണിയൻ പ്രസിഡന്റ് ആർ. തിലകൻ, ജനറൽ സെക്രട്ടറി എം. തങ്കദുര എന്നിവർ അറിയിച്ചു.



Follow us on :

More in Related News