Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 15:57 IST
Share News :
മേപ്പയ്യൂർ: പുറക്കാമല പൊട്ടിക്കാൻ കാപ്രഷർ മെഷി മെഷിനും സർവ്വ സന്നാഹങ്ങളുമായെത്തിയ ക്വാറി അധികൃതരെ ശക്തമായ ജനകീയ പ്രതിരോധം തീർത്ത് തിരിച്ചയച്ച് പുറക്കാമല സംരക്ഷണ സമിതി. ജനനങ്ങളുടെ പ്രതിഷേധത്തെ വകവെക്കാതെ പോലീസ് സംരക്ഷണത്തിൽ ഖനന നടപടികൾ ആരംഭിക്കാനുള്ള നീക്കത്തെയാണ് സ്ത്രീകളടക്കമുള്ള ജനക്കൂട്ടം തടഞ്ഞത്. ആദ്യഘട്ടത്തിൽ വാഹനം തടഞ്ഞവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും സമരം നിലച്ചില്ലെന്ന് മാത്രമല്ല സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ പുറക്കാമലയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. പുറക്കാമലയിലേക്കുള്ള വിവിധ വഴികളിൽ സംഘടിച്ച് നിന്ന് ക്വാറി മാഫിയക്ക് പ്രതിരോധം തീർക്കുകയായിരുന്നു.
സംഘർഷ സാധ്യതമനസ്സിലാക്കി വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സ്ഥലത്തെത്തി. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, ജില്ലാപഞ്ചായത്തംഗം ദുൾഖിഫിൽ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായും പോലീസുമായും സംസാരിച്ചു. തുടർന്ന് കംപ്രഷർ മെഷിനും സാധന സാമഗ്രികളുമായി ക്വാറി അധികൃതരും താൽക്കാലികമായി തിരിച്ചു പോവുകയായിരുന്നു.ജൈവ വൈവിധ്യങ്ങളാൽ സമ്പന്നവും പാരിസ്ഥിതിക പ്രാധാന്യമുളളതുമായ പുറക്കാമലയിൽ കരിങ്കൽ ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഉറച്ച നിലപാട്.
Follow us on :
Tags:
More in Related News
Please select your location.