Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിർദ്ദി സായി ബാബയുടെ 106-ാമത് മഹാസമാധി ദിനാഘോഷം ഒക്ടോബർ 12,13 തിയ്യതികളിൽ ആഘോഷിക്കും

10 Oct 2024 20:27 IST

- MUKUNDAN

Share News :

ഗുരുവായുർ:ഷിർദ്ദി സായി ബാബയുടെ 106-ാമത് മഹാസമാധി ദിനാഘോഷം വിപുലമായ പരിപാടികളോടെ ഗുരുവായൂർ ഷിർദ്ദി സായി മന്ദിരത്തിൽ ഒക്ടോബർ 12,13 തിയ്യതികളിൽ ആഘോഷിക്കും.12-ന്(ശനിയാഴ്ച്ച) കാലത്ത് കൊച്ചിൻ ഐ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിമിര ശസ്ത്രക്രിയ ക്യാമ്പും,കണ്ണുപരിശോധനയും നടക്കും.വൈകീട്ട് 6-ന് വിജീഷ് മണി സംവിധാനം നിർവ്വഹിച്ച 'വെളിച്ചപ്പാട്' ഡോക്യുഫിഷൻ പ്രദർശനം ഉണ്ടായിരിക്കും.13-ന്(ഞായറാഴ്ച്ച) കാലത്ത് 10-ന് ആധ്യാത്മിക സദസ്സ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.മേജർ രവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഓംകാരം,സുപ്രഭാതം,സത്ചരിത പാരായണം,വിദ്യാരംഭം,സമാധിപൂജ,പൂമൂടൽ,ഭജൻസ്,അന്നദാനം,വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവ ഉണ്ടായിരക്കും.സായികൃപ കലാ പുരസ്കാര സമർപ്പണം എന്നിവയും നടക്കുമെന്ന് ട്രസ്റ്റ് എക്സിക്യുട്ടീവ് ട്രസ്റ്റി അരുൺ നമ്പ്യാർ അറിയിച്ചു.

Follow us on :

More in Related News