Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള പ്രസ് ക്ലബ്ബിന് ജപ്തി നോട്ടീസ്, പ്രസ് ക്ലബ്ബ് കെട്ടിടത്തിന് പഞ്ചായത്ത് നിശ്ചയിച്ച വാടകയുടെ പത്തിരട്ടയും പലിശയും അടയ്ക്കണം.

19 Aug 2024 18:33 IST

WILSON MECHERY

Share News :


മാള: മാള ഗ്രാമ പഞ്ചായത്തിൻ്റെ ഭരണ നേട്ടമായി നൽകിയ കെട്ടിടത്തിന് ജപ്തി നോട്ടീസ് നൽകിയതായി പരാതി. ഭരണ സമിതി തീരുമാനിച്ചു നൽകിയ 1000 രൂപ മാസ വാടകയ്ക്ക് പകരം പതിനായിരം രൂപ വാടകയും 18% പലിശയും ചേർത്ത് ആറ് ലക്ഷത്തിൽപരം രൂപയുടെ റവന്യു റിക്കവറി നോട്ടീസ് നൽകിയിരിക്കുന്നത്. 

മാള ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷം ഭരണത്തിൽ വന്നാൽ

മാള പ്രസ്സ് ക്ലബിന് സ്വന്തമായി ഓഫീസ് സൗകര്യമില്ലാത്തതിനാൽ

മാള കടവിൽ സ്ഥിതി ചെയ്യുന്ന വില്ലേജ് ഹട്ട് കെട്ടിടത്തിൻ്റെ മുകളിൽ

 ഓഫീസ് കെട്ടിടം പണിതു നൽകുമെന്ന് 2015ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.അതു പ്രകാരം 2015- 2020കാലഘട്ടത്തിൽഅധികാരത്തിൽ വന്ന സിപിഎംപഞ്ചായത്ത് പ്രസിഡൻറ് പി കെ സുകുമാരൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി വില്ലേജ് ഹട്ടിനു മുകളിൽ പ്രസ്സ് ക്ലബ്ബിനായി ഹാളും ഒഫീസ് മുറിയും പണിതു നൽകി. മറ്റ് വരുമാനമില്ലാത്ത ചാരിറ്റബിൾ സംഘടനയായ പ്രസ്സ് ക്ലബ്ബിന് വാടക പൂർണ്ണമായി ഒഴിവാക്കി നൽകാൻ ഭരണ സമിതി താൽപര്യം കാണിച്ചെങ്കിലും സാങ്കേതിക തടസ്സം ഉള്ളതിനാൽ ഭരണ സമിതി തീരുമാനപ്രകാരം ആയിരം രൂപ നിശ്ചയിച്ച് നൽകുകയും ആഘോഷമായ ഉദ്ഘാടന ചടങ്ങോടെ 2019 മാർച്ചിൽ അഡ്വ.അഡ്വ.വി ആർ സുനിൽകുമാർ കെട്ടിടത്തിൻ്റെ താക്കോൽ പ്രസ്സ്ക്ലബിന് കൈമാറി. എന്നാൽ മാള ഗ്രാമ പഞ്ചായത്തിൻ്റെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിനെ സംബന്ധിച്ച ബൈലോ തയ്യാറാക്കി സർക്കാരിൽ നിന്നും അനുമതി വാങ്ങാത്തതിനാൽ പ്രസ്സ് ക്ലബ്ബുമായി വാടക കരാർ ഒപ്പുവെയ്ക്കുകയോ ആയിരം രൂപ വാടക പ്രസ്സ് ക്ലബ്ബിൽ നിന്ന് പഞ്ചായത്ത് സ്വീകരിക്കുകയോ ചെയ്തില്ല. ബൈലോ തയ്യാറാക്കി സർക്കാരിൽ നിന്നും അനുമതി വാങ്ങി വാടക കൈപ്പറ്റാത്തതിനാൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മാസങ്ങൾക്ക് മുമ്പ് പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. അതിനെ തുടർന്ന് പഞ്ചായത്ത് ബൈലോ തയ്യാറാക്കി ഡിഡിപി ഓഫീസിൽ സമർപ്പിച്ചതായി അറിയുന്നു.

ബൈലോ ഇല്ലാത്തതിനാൽ എൽ എസ് ജി ഡി എഞ്ചിനിയറുടെ കണക്കു പ്രകാരമുള്ള പതിനായിരം രൂപ മാസം തോറും അടയ്ക്കണമെന്നാണ് സെക്രട്ടറി നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഭരണ സമിതി അംഗീകരിച്ചു നൽകിയ 1000 രൂപ പ്രകാരം 50 മാസക്കാലത്തെ അമ്പതിനായിരം അടയ്ക്കാൻ  ശ്രമിച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറി അനുവദിച്ചില്ലഎന്നും പരാതിയുണ്ട്.

പകരം പതിനായിരം രൂപ വാടകയും 18% പലിശയും അടക്കം 6 ലക്ഷത്തിൽപരം രൂപ അടയ്ക്കാനുള്ള റവന്യു റിക്കവറി നോട്ടീസാണ് പ്രസ്സ് ക്ലബ്ബിന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വഴി നൽകിയിരിക്കുന്നത്.

Follow us on :

More in Related News