Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 11:25 IST
Share News :
പയ്യോളി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ഭാഗമായി മേലടി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കീഴൂർ എ യു പി സ്കൂളിലെ 8ാം ക്ലാസ്സ് വിദ്യാർത്ഥി വേദവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കീഴ്പ്പയ്യൂർ എ യു പി സ്കൂളിലെ ശ്രാവണയും ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലെ വിദ്യാർത്ഥി പ്രയാൺ രാജ് മൂന്നാം സ്ഥാനവും എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂരിലെ വിദ്യാർത്ഥിനി ചാരുലിയോണ നാലാം സ്ഥാനവും നേടി. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും മേലടി ബിആർസിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ് ഘാടനം ചെയ്തു. മേലടി ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ രാഖേഷ് പി കുമാർ ക്വിസ് മാസ്റ്ററായി. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലാതലത്തിൽ വിജയികളാകുന്ന 4 വിദ്യാർത്ഥികൾക്ക് മെയ് 16,17,18 തിയതികളിൽ മൂന്നു ദിവസങ്ങളിലായി ഇടുക്കി, അടിമാലിയിലെ ജൈവവൈവിധ്യ കേന്ദ്രത്തിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിൽ പങ്കെടുക്കാം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ
ലീന പുതിയോട്ടിൽ, മഞ്ഞക്കുളം നാരായണൻ, ബിഡിഓ ബിനു ജോസ്, ജോയിന്റ് ബിഡിഓ കെ കൃഷ്ണൻ, ജിഇഓ സി.കെ.രജീഷ് കുമാർ , ബി ആർ സി പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന, വൈപി അർച്ചന, കില ആർ പി ധന്യ, ആർജിഎസ്എ കോർഡിനേറ്റർഎം. മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.