Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാടശേഖരത്തിൽ അഗ്നിബാധ

08 Mar 2025 11:03 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോ ത്ത് പുത്തൂക്കടവ്, പരപ്പ് വയൽ പാടശേഖരങ്ങളിൽ ഇന്ന് ഉച്ചയോടെ അഗ്നിബാധ ഉണ്ടായി. നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളും ഉണക്ക പുല്ലുകളും തീപിടിച്ച് സമീപത്തെ വീടുകളിലേക്ക് രൂക്ഷമായ പുകശല്യം അനുഭവപ്പെട്ടു. വിവരം അറിയിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി. റഫീക്കിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് തീ അണച്ചു. 


ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തീയിടുന്നത് വളരെ അപകടകരമാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. പി .വിപിൻ, ആർ .ജിനേഷ് , ബി. അശ്വിൻ , ഹോം ഗാർഡ് മുരളീധരൻ എന്നിവരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Follow us on :

Tags:

More in Related News