Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭയിലേക്ക് സി.പി.എം മാര്‍ച്ച്‌ നടത്തി

19 Jan 2025 10:54 IST

Jithu Vijay

Share News :

തിരൂരങ്ങാടി : റോഡുകള്‍ നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി നഗരസഭയിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ചെമ്മാട് ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്‌ നഗരസഭാ കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞു. സി.പി.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു.


ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ : സി. ഇബ്രാഹിംകുട്ടി, കെ.രാമദാസ്, കൗണ്‍സിലർമാരായ സി.എം. അലി, നദീറ കുന്നത്തേരി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇ.പി. മനോജ്, കെ.

കേശവൻ, കമറു കക്കാട് എന്നിവർ സംസാരിച്ചു. ടി.പി. ബാലസുബ്രഹ്മണ്യൻ, കെ.ടി. ദാസൻ, കെ.പി. ബബീഷ്, മജീദ് വെന്നിയൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

Follow us on :

More in Related News