Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 15:32 IST
Share News :
കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന വടയക്കണ്ടി കുംഭാര നഗർ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു.
പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന കുംഭാരനഗർ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം 2022 -23 സാമ്പത്തിക വർഷം ലഭ്യമായ 11 അപേക്ഷകളിൽ നിന്നും പദ്ധതി മാനദണ്ഡങ്ങൾ പാലിച്ച 5 അപേക്ഷകളിൽ കോഴിക്കോട് ജില്ലയിലെ വടയക്കണ്ടി കുംഭാരനഗറും ഉൾപ്പെടുന്നുണ്ട് എന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി കുംഭാരനഗർ, പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതിന് ,ലഭ്യമായ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണെന്നും ,ബഹു പട്ടികജാതി വികസന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു നിയമസഭയിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.