Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 19:37 IST
Share News :
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനോതസവം ശ്രദ്ധേയമായി. ചെമ്മാട് നടന്ന സംഗമത്തില്‍ നൂറുകണക്കിനു വയോജനങ്ങള്‍ പങ്കെടുത്തു. പാട്ട് പാടിയും കഥകള്‍ പറഞ്ഞും കേക്ക് മുറിച്ചും ഒരു പകല്‍ ആഘോഷിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു.
ഡോ കബീര്‍ മച്ചിഞ്ചേരി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സിപി സുഹ്‌റാബി. പാറക്കല്‍ റഫീഖ്. എം,പി ഇസ്മായില്‍, എം, അബ്ദുറഹിമാന്‍കുട്ടി. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ജലജ, മര്‍വ പ്രസംഗിച്ചു. വയോജനങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. 23വയോജന ക്ലിനിക്കുകള്‍ നഗരസഭയില്‍ പ്രവര്‍ത്തച്ചു വരുന്നുണ്ട്. 2700 ഓളം വയോജനങ്ങള്‍ ഇതിനു കീഴിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.