Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം...

29 Dec 2025 20:02 IST

MUKUNDAN

Share News :

ഗുരുവായൂർ:നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതി,പ്രത്യേക വികസന പദ്ധതി,തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവര്‍ത്തികള്‍ എന്നിവ സംബന്ധിച്ച് അവലോകന യോഗം എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു.തദ്ദേശസ്വയംഭരണവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് എഞ്ചിനീയറും തദ്ദേശസ്വയംഭരണ അസി.ഡയറക്ടറും യോഗത്തില്‍ അവതരിപ്പിച്ചു.മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.ഗുരുവായൂര്‍ നഗരസഭ 43 വാര്‍ഡിലെ അങ്കണവാടി,കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3, 9 വാര്‍ഡുകളിലെ അങ്കണവാടികള്‍ എന്നിവയുടെ നിര്‍മ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കുന്നതിന് എക്സി.എഞ്ചിനീയര്‍ക്ക് എംഎല്‍എ കര്‍ശന നിര്‍ദ്ദേശം നല്‍കി.ബജറ്റില്‍ ഉള്‍പ്പെട്ട 5 കോടി രൂപയുടെ ചാവക്കാട് നഗരസഭ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടര്‍ ക്ഷണിച്ചതായും നവകേരളം പദ്ധതിയില്‍.ഉള്‍പ്പെട്ട ചാവക്കാട് നഗരസഭ ടൌണ്‍ഹാള്‍ നിര്‍മ്മാണത്തിന് 17 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായും എക്സി.എഞ്ചിനീയര്‍ അറിയിച്ചു.ഗുരുവായൂര്‍ നഗരസഭയില്‍ എംഎല്‍എ ഫണ്ട് അനുവദിച്ച തൊഴിയൂര്‍ ഹൈസ്ക്കൂള്‍ റോഡ്,തലേങ്ങാട്ടിരി റോഡ്,ക്ഷത്രിയ റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നഗരസഭ എഞ്ചിനീയറോട് എംഎല്‍എ ആവശ്യപ്പെട്ടു.ഗുരുവായൂര്‍ നഗരസഭയില്‍ ബയോപാര്‍ക്കിലും റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയും അനുവദിച്ച ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിക്കുന്നതില്‍ വന്ന കാലതാമസത്തില്‍ എംഎല്‍എ അതൃപ്തി അറിയിച്ചു.എത്രയും വേഗം ആയത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്കും എക്സി.എഞ്ചിനീയര്‍ക്കും എംഎല്‍എ കര്‍ശന നിര്‍ദ്ദേശം നല്‍കി.കാലവര്‍ഷക്കെടുതിയുടെ ഭാഗമായി മണ്ഡലത്തില്‍ അനുവദിച്ച റോഡ് പുനരുദ്ധാര പ്രവര്‍ത്തികളുടെ സാമ്പത്തികാനുമതി അടുത്ത മാസം 15 നകം ജില്ലാ കളക്ടറില്‍ നിന്നും ലഭ്യമാക്കി പ്രവര്‍ത്തി ആരംഭിക്കാന്‍ നഗരസഭ,പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ തദ്ദേശ അസി.ഡയറക്ടര്‍ ജയരാജ്,എല്‍.എസ്.ജി.ഡി എക്സി.എഞ്ചിനീയര്‍ സ്മിത,തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍,അസി.എക്സി.എഞ്ചിനീയര്‍മാര്‍,അസി.എഞ്ചിനീയര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Follow us on :

More in Related News