Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പ്രതിഷേധം

11 Dec 2024 17:50 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ചേലിയ ടൗൺ വാർഡ് വിഭജനം ശാസ്ത്രീയമോ എന്ന വിഷയത്തിൽ ജനകീയ കൂട്ടായ്മയുടെ പേരിൽ സംവാദം സംഘടിപ്പിച്ചു. ഭരണഘടനയും 1994 ലെ കേരള പഞ്ചായത്ത് ആക്ടും 2005 ലെ ഡിലിമിറ്റേഷൻ കമ്മീഷനും വാർഡ് വിഭജനത്തിന് കൃത്യമായ ചട്ടങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെ അശാസ്ത്രീയമായി വാർഡുവിഭജനം നടത്തുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ചേലിയയിലെ ജനകീയ കൂട്ടായ്മ.


 ചേലിയ അങ്ങാടിയിൽ നടന്ന ജനകീയ സംവാദത്തിൽ  വിജയരാഘവൻ ചേലിയ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ടി.എം. കോയ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ, ഉണ്ണിക്കൃഷ്ണൻ വെള്ളിയാത്തോട്ട്, കെ.വി. സുഭാഷ്, കെ.കെ. ശങ്കരൻ മാസ്റ്റർ, ഇ.കെ. ശ്രീനിവാസൻ, ശിവൻ കക്കാട്ട്, ഇ. കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കൃത്യമായ ഭൂമി ശാസ്ത്ര അതിരുകളുള്ള ഒരു ദേശത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാംസ്കാരികവും സാമൂഹികവുമായ ഒരുമ നഷ്ടപ്പെടാതെ വിഭജിക്കാമെന്നിരിക്കെ അശാസ്ത്രീയമായി വിഭജിക്കുന്നതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.

Follow us on :

More in Related News