Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 15:06 IST
Share News :
കല്‍പ്പറ്റ: എം.സി.എഫ് പബ്ലിക്ക് സ്‌കൂളിന്നായി കല്‍പ്പറ്റ കാമ്പസില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പ്രിയങ്ക ഗാന്ധി എം.പി ജൂൺ 14 ശനിയാഴ്ച രാവിലെ 9.30ന് തുറന്നുകൊടുക്കുമെന്ന് എം. സി.എഫ്. ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എം.സി.എഫ് പ്രസിഡന്റ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ, സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും എം സി എഫ് വൈസ് പ്രസിഡൻ്റുമായ ഡോ. ഹുസൈന്‍ മടവൂര്‍, എം.വി ശ്രേയാംസ് കുമാര്‍, യു.ബഷീര്‍, കെ.കെ. അഹമ്മദ് ഹാജി, കെ. റഫീഖ്, എന്‍.ഡി.അപ്പച്ചന്‍, ടി.മുഹമ്മദ്, അഡ്വ. ടി.ജെ. ഐസക്, പി.പി. അബ്ദുല്‍ഖാദര്‍, എം.സി.എഫ്. ജനറല്‍ സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, നജീബ് കാരാടന്‍, പ്രിന്‍സിപ്പല്‍ നീതു ജെ.ജെ. പ്രസംഗിക്കും.
സ്‌കൂളിന്റെ ഉപരിസഭയായ മുസ്ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ (എം.സി.എഫ് വയനാട്) ഒരു വർഷം നീണ്ട് നിൽക്കുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായാണ് ഈ ബഹുമുഖ പദ്ധതി വിഭാവനം ചെയ്തതെന്ന് എം.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
ഓഫീസ്. എ.ഐ.ലാബ്, ഡിജിറ്റല്‍ ലൈബ്രറി, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം എന്നിവയാണ് പുതിയ നാല് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. പ്രി കെ ജി മുതല്‍ പ്ലസ്ടു തലം വരെ 1350 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, എന്നിവിടങ്ങളില്‍ എം.സി.എഫിനു കീഴില്‍ വിദ്യാലയങ്ങളുണ്ട്.
2000ല്‍ രൂപീകൃതമായ എം.സി.എഫിന്റെ സ്ഥാപക പ്രസിഡന്റ് കാൽ നൂറ്റാണ്ട് കാലം സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ പി.സി. അഹമ്മദ് ഹാജിയാണ്. വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് പുറമെ അമല്‍ ഹോം കെയര്‍ സംവിധാനമാണ് എം.സി.എഫിന്റെ ജീവകാരുണ്യമുഖം. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ തുടര്‍ച്ചയായി മെഗാ എക്സിബിഷന്‍, പുസ്തകമേള, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാസാഹിത്യ കായിക മത്സരങ്ങള്‍, വിദ്യാഭ്യാസ സെമിനാറുകന്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം മുഖ്യരക്ഷാധികാരി ഡോ.ഹുസൈന്‍ മടവൂര്‍, എം.സി.എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, ജന.സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി, വൈസ്പ്രസിഡന്റ് കെ.പി യൂസുഫ് ഹാജി, സ്വാഗതസംഘം കണ്‍വീനര്‍ കെ.പി മുഹമ്മദ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നജീബ് കാരാടന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മാസ്റ്റര്‍, കണ്‍വീനര്‍ കെ.എം ഷബീര്‍ അഹമ്മദ്, സ്വാഗതസംഘം കണ്‍വീനര്‍മാരായ മുഹമ്മദ് നജീബ് തന്നാണി, എം.സി അബ്ദുറഹിമാന്‍ ഐഡിയല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ജെ നീതു സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.