Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

25 Nov 2024 18:34 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡി ലിമിറ്റേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് പ്രൊപ്പോസൽ മേപ്പയൂരിലെ ഭരണ സമിതിക്കെതിരെയുളള ജനവികാരത്തെ കുൽസിത മാർഗ്ഗത്തിലൂടെ മറികടക്കാനുളള തന്ത്രത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭൂമിശാസ്ത്രപരമായ അതിരുകൾ സ്വീകരിക്കാമായിരുന്നിട്ടും നാട്ടിടവഴികളെ അതിരുകളാക്കി തങ്ങളുടെ രാഷ്ട്രീയ താൻപര്യം സംരക്ഷിക്കാനാണ് ഭരണ സമിതി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയത്. ഭരണ സമിതിയുടെ തെറ്റായ നടപടിക്കെതിരെ യു.ഡി.എഫ് നവംബർ 29 ന് വെള്ളിയാഴ്ച വൈകുന്നേരം മേപ്പയൂർ ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കാൻ മേപ്പയൂർ ഇന്ദിരാഭവനിൽ ചേർന്ന യു.ഡി.എഫ് പ്രവർത്തക കൺവെൻഷനിൽ തീരുമാനിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ കമ്മന അബ്ദുറഹിമാൻ,പി.കെ. അനീഷ്,ടി.കെ.എ. ലത്തീഫ്,കെ.പി. വേണുഗോപാൽ,എം.കെ. അബ്ദുറഹിമാൻ,സി.പി. നാരായണൻ,എം.എം. അഷറഫ്,ശ്രീനിലയം വിജയൻ,ടി.എം. അബ്ദുള്ള,പി.കെ. രാഘവൻ,ഇല്ലത്ത് അബ്ദുറഹിമാൻ,സത്യൻ വിളയാട്ടൂർ,അമ്മത് കീഴ്പോട്ട്,മുജീബ് കോമത്ത്,എം.എം. അബ്ദുള്ള എന്നിവർ സംസാരിച്ചു.ഫോട്ടോ: മേപ്പയൂർ ഇന്ദിരാഭവനിൽ ചേർന്ന യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

Tags:

More in Related News