Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്‌സിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

26 Jan 2025 15:10 IST

MUKUNDAN

Share News :

ചാവക്കാട്:റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്‌സിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും,ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.രാവിലെ 6.30-ന് ചാവക്കാട് ട്രാഫിക്ക് ഐലൻ്റ് പരിസരത്ത് നിന്നും കൂട്ടയോട്ടം ആരംഭിച്ചു.അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ.ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.ബ്ലാങ്ങാട് ബീച്ചിൽ ദേശീയ പതാക ഉയർത്തൽ,ലഹരി വിരുദ്ധ പ്രതിജ്ജയും നടന്നു.റിട്ട.ബ്രിഗേഡിയർ എൻ.എ.സുബ്രഹ്മണ്യൻ ദേശീയ പതാക ഉയർത്തി.നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ഡോ.സൗജാദ് മുഹമ്മദ് വ്യയാമത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു.കെ.വി.ഷാനവാസ്,പി.എസ്.ഷാജഹാൻ,ഷൈൻ പൊന്നരാശ്ശേരി,സുലൈമാൻ അസ്ഹരി,പി.ടി.ഷറഫുദീൻ,ഉമ്മർ കരിപ്പായിൽ,സുധീർ പുന്ന,യൂനസ് മണത്തല,എ.പി.ഖലീൽ എന്നിവർ പ്രസംഗിച്ചു.ഒല്ലൂർ ആയുർവദ കോളേജിലെ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിൻ്റെ അപകടം വരച്ച് കാട്ടുന്ന ചിത്രരചനയും നടന്നു.





Follow us on :

More in Related News