Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസിൻ്റെ വൻ ഹാൻസ് വേട്ട

24 Nov 2024 21:18 IST

Arun das

Share News :

വടക്കാഞ്ചേരി ഓട്ടുപാറയിൽ വൻ ലഹരി വേട്ട . വാഹനത്തിൽ കടത്തുകയായിരുന്ന 30 ചാക്കോളം ഹാൻസ് വടക്കാഞ്ചേരി എസ് ഐ ഹുസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വാഹന പരിശോധനയ്ക്കിടെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. സൈലോ കാറിൽ കടത്തുകയായിരുന്ന മുപ്പതോളം ചാക്ക് ഹാൻസ് ആണ് വടക്കാഞ്ചേരി പോലീസ് സംഘം പിടികൂടിയത്. വാഹന ഡ്രൈവർ മലപ്പുറം പെരുമ്പടപ്പ പാലപ്പെട്ടി വെള്ളറട്ടയിൽ വീട്ടിൽ 37 വയസ്സുള്ള അബ്ദുൽ നിഷാദിന്റെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് കടത്തുകയായിരുന്നു എന്നാണ് പറയുന്നത്. വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിനെ മേൽനോട്ടത്തിൽ എസ് ഐ ഹുസൈനാർ , സിപിഎം മാരായ സൈനുദ്ദീൻ, പൗലോസ്, മനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് വാഹന പരിശോധനയിൽ ഉണ്ടായിരുന്നത് .


Follow us on :

More in Related News