Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഇ.ഒ ജില്ലാ നേതൃ ശില്‍പശാല 'ദിശ' 24ന് നിലമ്പൂരില്‍

20 Jul 2025 08:59 IST

enlight media

Share News :

മലപ്പുറം : കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ സി.ഇ.ഒ ജില്ലയിലെ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ട്രഷറര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്കൊണ്ട് ജില്ലാ നേതൃ ശില്‍പശാല ജൂലൈ 24 ന് രാവിലെ നിലമ്പൂർ താലൂക്കിലെ ചുങ്കത്തറ സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയതില്‍ നത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരൂമാനിച്ചു. സഹകരണ മേഖലയിലെ പ്രഗൽഭരായ വ്യക്തിത്വങ്ങളും പ്രമുഖ സഹകാരികളും പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ പഠന സെഷനുകളും, സംഘടന ചര്‍ച്ചകളും ശില്‍പശാലയില്‍ നടക്കും.


സംസ്ഥാന ജന സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് ആമിയന്‍, സി.എച്ച്.മുഹമ്മദ് മുസ്തഫ, പി.പി. മുഹമ്മദലി, ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍, ട്രഷറര്‍ വി.പി.അബ്ദുല്‍ ജബാര്‍, നൗഷാദ് പുളിക്കല്‍, എം.കെ.മുഹമ്മദ് നിയാസ്, പി.എം.ജാഫര്‍ ഉസ്മാന്‍ തെക്കത്ത്,സാലി മാടമ്പി, ടി.പി.ഇബ്രാഹീം, എം.പി. ഫസലുറഹ്മാന്‍ ,

ഷാഫി പരി, പി.അക്ക്ബറലി, വി.അബ്ദുല്‍അസീസ്, കെ.ടി.മുജീബ്, ടി.നിയാസ് ബാബു , ഇ.സി.സിദ്ധീഖ്, കെ.റസിയ പന്തലൂര്‍, ടി.പി.ബേബി വഹീദ പ്രസംഗിച്ചു.

Follow us on :

More in Related News