Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. ലോഹ്യക്ക് സ്വീകരണം നല്കി

03 Mar 2025 14:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയതിന് 11 ദിവസത്തെ ജയിൽവാസമനുഷ്ഠിച്ച് ജാമ്യത്തിൽ ഇറങ്ങിയ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യക്ക് മേപ്പയ്യൂരിൽ സ്വീകരണം നല്കി.ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണ പൊതുയോഗവും പ്രകടനവും നടത്തി.നിഷാദ് പൊന്നം കണ്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗംകെ.കെ. നിഷിത, മിനി അശോകൻ, സുനിൽ ഓടയിൽ, കെ.എം.ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കൃഷ്ണൻ കീഴലാട്, എ.എം.കുഞ്ഞികൃഷ്ണൻ, വി.പി.ദാനിഷ്, വി.പി. ഷാജി, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു.പ്രകടനത്തിന് സി.കെ. അനീഷ്, കെ.എം. ശ്രീധരൻ, കെ.ടി. രമേശൻ, വി.പി. രാജീവൻ, പി.ടി. ബാലകൃഷ്ണൻ, പി.ടി. സുഭാഷ്, കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.


മേപ്പയ്യൂർ: ജയിൽ മോചിതനായ പുറക്കാമല സമരനായകനും ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറിയുമായ കെ. ലോഹ്യക്ക് മേപ്പയ്യൂർ കെ.സി. സ്മാരക മന്ദിര ത്തിൽ സ്വീകരണം നൽകി. ആർ.ജെ.ഡി. സംസ്ഥാന സമിതി അംഗം ജെ.എൻ. പ്രേം ഭാസിൻ ഉദ്ഘാടനം ചെയ്തു.നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ടി.പി. സുനിൽ, വി.പി. ദാനിഷ്, പി.കെ. ശങ്കരൻ, എം.എം. മാധവൻ, കെ.കെ. രവീന്ദ്രൻ, കെ.എം.  അബ്ദുള്ളകുട്ടി, കെ. സദാശിവൻ, കെ.കെ. സജീഷ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News