Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 18:43 IST
Share News :
ഐക്കരപ്പടി: ചെറുകാവ് ഗ്രാമപഞ്ചായത്ത് കിടപ്പുരോഗികളേയും വയോജനങ്ങളേയും ചേർത്തുപിടിച്ച് കൊണ്ട് കണ്ണംവെട്ടിക്കാവ് വൈറ്റ്ലാൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം 'അരികിൽ ഇരിക്കാം' പരിപാടിയുടെ ഉദ്ഘാടനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. മറ്റു പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ നിന്നും വേറിട്ട രീതിയിൽ ശ്ലാഘനീയമായ പരിപാടികളാണ് ചെറുകാവ് പഞ്ചായത്ത് നടപ്പിലാക്കുന്നത് എന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. പഞ്ചായത്ത് വയോജന ക്ഷേമത്തിന് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് അവരുടെ മാനസിക ആരോഗ്യത്തിനും സന്തോഷത്തിനുമായി പകൽവീട് സംവിധാനം നടപ്പിലാക്കുന്നുണ്ട് എന്നും വയോജന ടൂർ സംഘടിപ്പിക്കുന്നുണ്ടെന്നും, രോഗി സംരക്ഷണത്തിനായി പരിരക്ഷാ യൂണിറ്റ് നിസ്വാർത്ഥ സേവനം നൽകിക്കൊണ്ട് പ്രവർത്തിക്കുന്നുണ്ടെന്നും വയോജനങ്ങൾക്കായി ഒരു ഹാപ്പിനെസ്സ് പാർക്ക് നിർമിക്കാൻ ഫണ്ട് മാറ്റി വച്ചിട്ടുണ്ട് എന്നും
പ്രസിഡണ്ട് തന്റെ അധ്യക്ഷ പ്രസംഗത്തിലും എടുത്തു പറഞ്ഞു.
ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി ഖയറുന്നിസ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി കെ സി അബ്ദുറഹിമാൻ, സുഭദ്ര, ബ്ലോക്ക് മെമ്പർമാരായ റുബീന റാഫി, ചാലരി ചന്ദ്രിക, എ.അബ്ദുൽകരീം,പി.വി.എ ജലീൽ, വിനയൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ റഷീദ്, വൈസ് പ്രസിഡണ്ട് സുജാത കളത്തിങ്ങൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുരളീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഷിക്, മെമ്പർമാരായ സുരേഷ് ബാബു, അമർ ദാസ്, റഹ്മത്ത് ബീവി, മൻസൂറലി, മുരളി മോഹൻ, കമറുന്നിസ,ഫജർ കുണ്ടലക്കോടൻ, ഷീബ, ജസീന ആലുങ്ങൽ,ബിന്ദു ചെറുവട്ടൂർ, ഷീബ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, മെഡിക്കൽ ഓഫീസർ ഉമ്മുക്കുൽസു, സിഡിഎസ് ചെയർപേഴ്സൺ കദീജ, ശുചിത്വ ആർ.പി.കൃഷ്ണദാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.