Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലീഡർ ശ്രീ കെ.കരുണാകരൻ അനുസ്മരണം നടത്തി

24 Dec 2024 21:47 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ ചരമവാർഷിക ദിനത്തിൽ മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഛായാപടത്തിൽ പുഷ്പാർച്ചനയും നടുക്കണ്ടി ബസാറിൽ അനുസ്മരണ പൊതുയോഗവും നടത്തി. കോൺഗ്രസ് നേതാവ് കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻ്റ് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു.മേപ്പയൂർ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഡി സി സി ജില്ലാ ജനറൽ സെക്രട്ടി ഇ.അശോകൻ ,ബ്ലോക്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ ,കെ.പി.വേണുഗോപാൽ ,പറമ്പാട്ട് സുധാകരൻ, പ്രസന്നകുമാരി മൂഴിക്കൽ , ആന്തേരി ഗോപാലകൃഷ്ണൻ ,ശ്രീനിലയം വിജയൻ എന്നിവർ സംസാരിച്ചു ,സി.എം. ബാബു ,ഷബീർ ജന്നത്ത് ,എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ. മൊയ്തി ,പി.കെ. സുധാകരൻ ,ടി.കെ. അബ്ദുറഹിമാൻ, പി.കെ. രാഘവൻ ,സി.നാരായണൻ ,റിൻജുരാജ് എടവന ,കരുണൻ മമ്മിളി എന്നിവർ നേതൃത്വം നൽകി.മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലെ അഭയം റസിഡൻഷ്യൽ കെയർ ഹോമിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി.കീഴ്പയൂർ പള്ളിമുക്കിൽ 105ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡൻറ് കെ.കെ. സുരേന്ദ്രൻ ,

എടയിലാട്ട് ഉണ്ണികൃഷ്ണൻ, എൻ.കെ. അശോകൻ ,കെ.കെ. ചന്തു ,സി.എം. മീനാക്ഷി എന്നിവർ സംസാരിച്ചു.ലീഡർ കെ. കരുണാകരന്റെ ഓർമ ദിനം ബൂത്ത്‌ 106 സമുചിതമായി ആചരിച്ചു. ബൂത്ത്‌ പ്രസിഡന്റ് നാസിബ് കരുവോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എം. വി. ചന്ദ്രൻ, സി.പി.ബാലൻ, കുഞ്ഞോത്ത് ഗംഗാധരൻ, മോഹനൻ ചാത്തൊത്ത്, എം. എം. അബ്ദുള്ള, കെ. കെ. മഹേഷ്‌, മുരളി കൈപ്പുറത്ത്, ഷമീർ തുടങ്ങിയവർ സംസാരിച്ചു ,

Follow us on :

Tags:

More in Related News