Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 19:51 IST
Share News :
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷയുമായി ഭൂമി ഏറ്റെടുക്കുമ്പോൾ ഒഴിഞ്ഞു പോകേണ്ടിവരുന്ന വ്യാപാരികൾക്ക് നൽകുന്ന നഷ്ടപരിഹാരത്തിലും പുനരധിവാസത്തിലും ഗുരുവായൂർ ദേവസ്വം വ്യക്തത വരുത്തണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശ്ശൂർ ജില്ല പ്രസിഡന്റ് രഘുനാഥ് വെള്ളാട്ട് ആവശ്യപ്പെട്ടു.ലൈബ്രറി ഹാളിൽ നടന്ന ബിവിവിഎസ് ഗുരുവായൂർ മുനിസിപ്പാലിറ്റി യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനവും,വ്യാപാരികൾക്ക് 15 ലക്ഷം രൂപ വരെ മരണാനന്തര സഹായം നൽകുന്ന കുടുംബമിത്ര പദ്ധതിയുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂർ മുനിസിപ്പാലിറ്റി യൂണിറ്റ് പ്രസിഡന്റ് എൻ.പ്രഭാകരൻ നായർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർ സംഘടനാ സന്ദേശം നൽകി.സംസ്ഥാന സെക്രട്ടറി പി.എസ്.രഘുനാഥ് കുടുംബമിത്ര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് വേണ്ടി ത്യാഗനിർഭരമായ പ്രവർത്തനം നടത്തുന്ന തൃശ്ശൂർ വിഭാഗ് കുടുംബ പ്രബോധൻ സംയോജക് സുരേഷിനെ ബിവിവിഎസ് ഗുരുവായൂർ യൂണിറ്റ് ആദരിക്കുകയും,കുടുംബമിത്ര ഇൻഷൂറൻസ് സമ്മാനമായി നൽകുകയും ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി രമേശ് പുതൂർ,നാഷണൽ യുവ കോ-ഓപറേറ്റിവ് സൊസൈറ്റി മുൻ നാഷണൽ ഡയറക്ടർ ശ്രീകുമാർ ഇഴുവപ്പാടി,ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.മുകേഷ് എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ടി.നിരാമയൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി കെ.ജെ.സൂരജ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.