Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങൻ മലക്ക് പ്രതീകാത്മക സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ .

16 Aug 2024 14:29 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : സ്വകാര്യ കരിങ്കൽ ക്വാറി ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണിക്കെതിരെ അനങ്ങൻ മലയെ സംരക്ഷിക്കും എന്ന പ്രതിജ്ഞയുമായി പ്രതീകാത്മക സംരക്ഷണ വലയം തീർത്ത് വിദ്യാർത്ഥികൾ .

അനങ്ങനടി സ്കൂളിലെ ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികളാണ് മലയടിവാരത്തെ മൈതാനത്ത് പ്രതീകാത്മക വലയം തീർത്തത്. എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സേവ് അനങ്ങൻ മല എന്ന മുദ്രാവാക്യമുയർത്തി വലയത്തിൽ പങ്കു ചേർന്നത്. പി മമ്മിക്കുട്ടിഎം എൽ എ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് കെ റഫീക് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം സി അബ്ദുൾ ഖാദർ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ചന്ദ്രൻ , വൈസ് പ്രസിഡൻ്റ് കെ പി അനിത , സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി പി ശശി, മാനേജർ 

ഒ കെ മൊയ്തു, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു . ടി പി രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി .

പ്രധാനധ്യാപിക കെ ടി ജയശ്രീ സ്വാഗതം പറഞ്ഞു . അധ്യാപകരും രക്ഷാകർത്താക്കളും അനങ്ങൻ മല സംരക്ഷണ സമിതി ഭാരവാഹികളും നാട്ടുകാരും സംരക്ഷണ വലയത്തിൽ പങ്കു ചേർന്നു .

Follow us on :

More in Related News