Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം; തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും.

03 Aug 2024 23:13 IST

Preyesh kumar

Share News :

മേപ്പയൂർ: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.


വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷതവഹിച്ചു. മുൻമെമ്പർ എം.കെ. സുമതി, വികസന സമിതി അംഗങ്ങളായ ചന്തു കൂഴിക്കണ്ടി, ശോഭ ആയലാട്ട്, മേറ്റുമാരായ ഇ.വി.ബിന്ദു,

എ.പി.ധന്യ, എൻ.കെ. ഷൈമ , കെ.പ്രസീത, ഇ. അഭിത ,എൻ. ജംസീന ടി.എം. ഷൈനി എന്നിവർ സംസാരിച്ചു. ചുരുങ്ങിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെ വലിയ മനസ്സിനെ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി .രാജൻ അഭിനന്ദിച്ചു

Follow us on :

Tags:

More in Related News