Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 10:51 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു. ജി.വി.എച്ച് എസ് എസ് മേപ്പയ്യൂരിൽ വച്ച് നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിൽ മേപ്പയ്യൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിണ്ട് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു ബി.ആർ.സിട്രെയ്നർ പി.അനീഷ് സ്വാഗതം പറഞ്ഞു. കൊണ്ട് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ എം.സക്കീർ , എച്ച് എം കെ.എം. മുഹമ്മദ് മാസ്റ്റർ, ഷമേജ് കുമാർ, നാസിഫ്, രോഷ്ന , അസീസ്, നാസർ എന്നിവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന സി.കെ.ഹേമന്ത് , ടി.ഹസ്സൻ , വി.എസ്.വാസന്തി , ഇ.കെ.ഗീത , ജി കെ.കമല , ഷംസു നൊട്ടിയിൽ എന്നിവർ മറുമൊഴി പ്രസംഗം നടത്തി പി.കെ. ഗീത നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.