Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹായ ധനം കൈമാറി

10 Jul 2024 16:30 IST

PEERMADE NEWS

Share News :


പീരുമേട്:


പെരികാർഡിറ്റിസ് എന്ന ഹൃദയ സംബന്ധമായ രോഗത്തിനോട് മല്ലടിക്കുന്ന പീരുമേട് പാമ്പനാർ സ്വദേശി കറുപ്പുസ്വാമിക്കുള്ള ധന സഹായം കൈമാറി.


 പഴയപാമ്പനാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ക്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങൾ സമാഹരിച്ച 27600/രൂപ സഹായസമിതി രക്ഷാധികാരിപീരുമേട്  പഞ്ചായത് പ്രസിഡണ്ട് ആർ . ദിനേശന് കൈമാറിയത്.

കൂലിപ്പണിക്കാരനായ കറപ്പുസാമി വിദ്യാഥികളായ രണ്ടു മക്കളും ഭാര്യയുമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രോഗ ബാധിതനായതോടെ ജോലിക്ക് പോകുനില്ല.രോഗം ഭേദമാകാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ് എന്നാൽ ഇതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന്കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം ഈ കുടുംബം തേടിയത് . പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശന്റെ നേതൃത്വത്തിൽ ചികിത്സാസഹായംശേഖരിക്കുന്നതിന് ജനകീയ കമ്മറ്റിക്ക് രൂപം നൽകി. സഹായസമിതി ചെയർമാൻഫാ.പി.ഡി.സുനീഷ്,കൺവീനവർ ജോൺപോൾ,.കമ്മറ്റിഅംഗങ്ങളായ ആസാദ്, ശിവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News