Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 13:17 IST
Share News :
മുരിക്കാശേരി: സുബേദാര്‍ ഷിജു അലക്‌സ് സ്മാരക ബ്രേവരി അവാര്‍ഡ് വിതരണം ചെയ്തു. തൊടുപുഴ സ്വദേശി അനൂപ് മുത്തേടത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
കഴിഞ്ഞ ജൂലൈ 21 ന് തൊടുപുഴ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളെയും അവരുടെ പിതാവിനെയും സ്വജീവന്‍ പോലും പണയം വച്ച് നടത്തിയ രക്ഷപ്രവര്‍ത്തനത്തിനാണ് അനൂപിന് അവാര്‍ഡ് ലഭിച്ചത്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സുബേദാര്‍ ഷിജു അലക്‌സിന്റെ ജന്മദേശമായ ചെമ്പകപ്പാറയില്‍ വച്ച് നടത്തിയ ചടങ്ങില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി അവാര്‍ഡ് വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ്, പഞ്ചായത്തംഗം ജെയ്‌സണ്‍ കെ. ആന്റണി, സുരേഷ് മരുത്തോലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.