Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി-കടലുണ്ടി റോഡിൻ്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലടി സ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട്

30 Jul 2024 20:33 IST

PALLIKKARA

Share News :

പരപ്പനങ്ങാടി-കടലുണ്ടി റോഡിൻ്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലടി സ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അരിയല്ലൂർ :റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് ജങ്ഷനിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അരിയല്ലൂർ മണ്ഡലം പ്രസിഡണ്ട് കോശി പി തോമസിൻ്റെ നേതൃത്വത്തിൽ റോഡിൽ തടഞ്ഞ് നിർത്തി ശക്തമായ പ്രതിഷേധമറിയിച്ചു. അടുത്ത 2 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് എക്സി : എഞ്ചിനീയർ നേതാക്കൾക്ക് ഉറപ്പുനൽകി. ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി .അഡ്വ: രവിമംഗലശ്ശരി, ഡാനിയേൽ, വിജയൻ വള്ളിക്കുന്ന് വിജയകുമാർ, കൊളക്കുന്നത്ത് ചന്ദ്രൻ,സുരേഷ് മാസ്റ്റർ, ബൈജു മാസ്റ്റർ ,മേനാത്ത് വിശ്വനാഥൻ മുതലയാവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Follow us on :

More in Related News