Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 21:56 IST
Share News :
പുളിക്കൽ :- വായന ജനകീയമാക്കുന്നതിനും വായന സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച "വായന വസന്തം" പദ്ധതി പുളിക്കൽ യുവജന വായനശാലയിൽ സംഘടിപ്പിച്ചു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും സാഹിത്യകാരനുമായ വിനോദ് ഓലശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. അംഗത്വം ചേർക്കലും പുസ്തക വിതരണവും ഉദ്ഘാടനം വാർഡ് മെമ്പർ ഹാഷിഫ സമീർ നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.മുഹമ്മദ് റസാക്ക് അദ്ധ്യക്ഷത വഹിച്ചു. ആശവർക്കർ ബിന്ദു കെ, സഹയാത്രിക കുടുംബശ്രീ സെക്രട്ടറി ജലജ സി എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.അബ്ദുൽ ഹമീദ് സ്വാഗതവും ലൈബ്രേറിയൻ സതീദേവി പി.കെ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.