Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 10:34 IST
Share News :
ഇരിങ്ങാലക്കുട :
ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി സോജൻ ജോസഫിന് കരുവന്നൂർ കത്തോലിക്ക കോൺഗ്രസ് (AKCC)
പൗരസ്വീകരണം നൽകുന്നു..2024 ആഗസ്റ്റ് 28, ബുധൻ വൈകീട്ട് 5 മണിക്ക് കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ വച്ചാണ് പൗര സ്വീകരണം നടക്കുന്നതെന്ന് എകെസിസി പ്രസിഡണ്ട് ജോസഫ് തെക്കൂടൻ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിന്റെ
ഉദ്ഘാടനംനിർവഹിക്കും.
ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ.വിൽസൻ ഈരത്തറ
അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്അനുമോദന സന്ദേശം നൽകും.ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് നവനീത് ശർമ്മ IPS ഉപഹാരസമർപ്പണം നടത്തും. കരുവന്നൂർ സെൻമേരിസ് ചർച്ച് വികാരി ഫാ.ഡേവിസ് കല്ലിങ്കൽ, കൈക്കാരൻ ടി.എ പോൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും
Follow us on :
Tags:
More in Related News
Please select your location.