Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാന്ത്വനം ഉദ്ഘാടനം ചെയ്തു

10 Jun 2024 20:35 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കണ്ടെത്താനും അത് പരിഹരിക്കുന്നതിനും വേണ്ടി കൊട്ടുക്കര പി പി എം ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ യുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന "സാന്ത്വനം"ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് നിർവഹിച്ചു. തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ. സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്ത കെ.മുഹമ്മദ് ഫസിലിൻ എന്ന വിദ്യാർഥിക്ക് കലക്ടർ ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ടും കൊണ്ടോട്ടി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ. പി. ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ജലീൽ,മാനേജർ എം.അബൂബക്കർ ഹാജി, സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പി. അവറാൻ കുട്ടി,സ്റ്റാഫ് സെക്രട്ടറി വി.പി.സിദ്ധിഖ്,കൗൺസിലർ കെ.ഇമ്പിച്ചി ബാവ, കെ. അബ്ദുസ്സലാം സൽമാനി, കെ മുഹമ്മദ് അസ്ലം, എം. മുഹമ്മദ് ഇഖ്ബാൽ,പി. കുഞ്ഞാലി,കെ. മുഹമ്മദലി നൗഷാദ്,കെ കെ കോയ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News