Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 16:22 IST
Share News :
താനൂർ : ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ ഡി -ഹണ്ടിൻ്റെ ഭാഗമായുള്ള ലഹരി വേട്ട താനൂരിൽ തുടരുന്നു. താനൂർ വാഴക്കതെരുവ്, ഹാർബർ എന്നിവിടങ്ങളിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന രണ്ടുപേരെയും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടുപേരെയും ഇന്ന് താനൂർ പൊലീസ് പിടികൂടി. താനൂർ ചെറിയ മൊയ്തീങ്കാനകത്ത് ഷഹനൻ (24), എടക്കടപ്പുറം ചേക്കാമാടത്ത് മുജീബ് റഹ്മാൻ (24) എന്നിവരാണ് പിടിയിലായ കഞ്ചാവ് വിൽപ്പനക്കാർ. 40 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. താനൂർ ഡിവൈ.എസ്.പി പി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ സി.ഐ ടോണി ജെ.മറ്റം, എസ്.ഐ എൻ.ആർ. സുജിത്ത്, എ.എസ്.ഐ ഉഷ, എസ് സി പി ഒ മാരായ പ്രദീപ്, സുജിത്ത്, ലിബിൻ, രാഗേഷ്, ജ്യോതിഷ്, പ്രബീഷ്, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഒഴൂർ ഹാജിപ്പടി, താനാളൂർ എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ, കഞ്ചാവ് വിൽപ്പനക്കാരെയും താനൂർ പോലീസ് പിടികൂടിയിരുന്നു. ലഹരി മാഫിയക്കെതിരെ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്ന് താനൂർ ഡിവൈ.എസ്.പി പി.പ്രമോദ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.