Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ചാവക്കാട് അമ്പതോളം കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് പാലയൂർ ഫൊറോന പ്രതിഷേധ റാലിയും,പൊതുസമ്മേളനവും സംഘടിപ്പിച്ചു

17 Nov 2024 20:04 IST

MUKUNDAN

Share News :

ചാവക്കാട്:വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ചാവക്കാട് അമ്പതോളം കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് പാലയൂർ ഫൊറോന പ്രതിഷേധ റാലിയും,പൊതുസമ്മേളനവും സംഘടിപ്പിച്ചു.പാലയൂർ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന ആളുകളെ പങ്കെടിപ്പിച്ചുകൊണ്ട് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് ഓഫീസിന് സമീപം(വസന്തം കോർണർ)എത്തിച്ചേരുകയും തുടർന്ന് പ്രതിഷേധ പൊതുസമ്മേളനവും നടന്നു.തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർടോണി നീലങ്കാവിൽ പൊതുസമ്മേളന യോഗം ഉദ്ഘാടനം ചെയ്‌തു.പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.വഖ്ഫ്‌ ബോർഡിന്റെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റം ആളുകളിൽ ഭീതി ഉണർത്തുന്നതും,അതിനെതിരെ ശക്തമായി പോരാടുമെന്നും ടോണി നീലങ്കാവിൽ കൂട്ടി ചേർത്തു.വർഷങ്ങളായി പാലയൂർ,തെക്കൻ പാലയൂർ,ചക്കം കണ്ടം,എടപ്പുള്ളി,പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി 50-ൽപരം വീട്ടുകാർ താമസിക്കുന്ന സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് നോട്ടീസ് അയച്ചുകഴിഞ്ഞിരുന്നു.വർഷങ്ങളായി താമസിച്ചുവരുന്ന പരമ്പരാഗത ഭൂവുടമകളിൽ നിന്നും വിലകൊടുത്തും പട്ടയമായും ലഭിച്ച വസ്തുക്കളിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.പല ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുമ്പോഴാണ് സ്ഥലം അന്യാധീനപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്.ഇതിൽ അടുത്തിടെ ചാവക്കാട് നഗരസഭയിൽ നിന്ന് അനുമതി വാങ്ങി വലുതും,ചെറുതുമായ വീടുകൾ നിർമ്മിച്ചവരുണ്ട്.ഇവരിൽ പലർക്കും ഭൂനികുതി അടക്കാൻ കഴിയുന്നില്ല.ഇതിനെ ബന്ധപ്പെട്ട് വഖ്ഫ് ബോർഡിന്റെ കത്തുകൾ ലഭിച്ച ആളുകൾ എല്ലാവരും ജില്ലാ കളക്ടർ,മന്ത്രിമാർ,എംഎൽഎ തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിട്ടും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.ഇത് പ്രകടമായ നീതി നിഷേധമാണ്.ജീവനും,സ്വത്തിനുo സംരക്ഷണം നൽകേണ്ട സർക്കാർ മൗനം പാലിക്കുകയും,അധികാരികൾ കണ്ണടക്കുകയും ചെയ്യുകയാണെന്ന് യോഗം ഉന്നയിച്ചു.സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രം ട്രസ്റ്റി സേവിയർ വാകയിൽ പ്രമേയം അവതരിപ്പിച്ചു.തീർത്ഥ കേന്ദ്രം അസി.വികാരി ഫാ.ഡെറിൻ അരിമ്പൂർ,പി.ഐ.ലാസർ,തോമസ് ചിറമ്മൽ,ജോയ്‌സി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,പി.എ.ഹെയ്‌സൺ,ചാക്കോ പുലിക്കോട്ടിൽ,ജോഫി ജോയ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News