Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ പുഴയിലെ മണലൂറ്റൽ തീരദേശത്തെ വീടുകൾക്ക് വിള്ളൽ..

04 Dec 2025 21:35 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ പുഴയിൽ നിന്നും ദേശീയപാത നിർമ്മാണത്തിനായി മണലൂറ്റുന്നത് തീരദേശ പ്രദേശത്ത് വീടുകൾക്ക് വിള്ളൽ സംഭവിച്ചു.ഭാരമേറിയ നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തീരദേശ റോഡിലൂടെ മണലുമായി കടന്നുപോകുന്നത്,ചേറ്റുവ പുഴയിൽ ഉപ്പുവെള്ളം ആയതിനാൽ സമീപത്തെ പറമ്പുകളിലേക്ക് പുഴയിൽ നിന്നും ഡ്രജിങ് നടത്തി മണലും ചളിയും ഉപ്പുവെള്ളവും കൂടെ സമീപത്തെ പറമ്പുകളിൽ ശേഖരിച്ച് മണൽ മാത്രമാണ് ദേശീയപാത നിർമ്മാണ കമ്പനി കൊണ്ടുപോകുന്നത്.വെള്ളവും ചളിയും മട്ടും തിരിച്ച് പുഴയിലേക്ക് തന്നെ ഒഴുക്കി വിടുകയാണ്.ഇതുമൂലം പുഴയുടെ കരഭാഗത്ത് മട്ടും ചളിയും നിറഞ്ഞു കിടക്കുകയാണ്,സമീപത്തെ പറമ്പുകളിൽ വലിയ രീതിയിൽ കുളം പോലെ കുഴിച്ച് അതിലേക്കാണ് ഉപ്പുവെള്ളവും ചളിയും മണ്ണും ശേഖരിച്ച് നിർത്തുന്നത്. സമീപപ്രദേശത്തെ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളെല്ലാം ഉപ്പുവെള്ള ഭീഷണിയിലാണ്.ചേറ്റുവ പുഴയിലെ ഡ്രജിങ് മൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ മുഖ്യമന്ത്രിയുടെ സിഎം വിത്ത് മി എന്ന പരാതി പരിഹാര സെല്ലിലും,മുഖ്യമന്ത്രിക്ക് ഈമെയിൽ മുഖേനയും തെളിവുസഹിതം പരാതി അയച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നുള്ള മറുപടിയാണ് ലഭിച്ചത്,ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നാളിതുവരെആയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.കൂടാതെ ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.പലപ്രാവശ്യം പഞ്ചായത്ത് സെക്രട്ടറിക്കും നേരിൽ പരാതി ബോധിപ്പിച്ചിരുന്നു.എന്നിട്ടും പ്രദേശം പരിശോധന നടത്തുവാനോ വേണ്ട നടപടി സ്വീകരിക്കുവാനോ അധികൃതർ തയ്യാറായില്ല.മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്. ചേറ്റുവപ്പുഴയിലുള്ള ഡ്രജിങ് മിഷനറീസ്,നിലവിൽ ചേറ്റുവ പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന ഡ്രജിങ് മൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വേണ്ടതായ പരിഹാരം കാണണമെന്നും പ്രദേശം വേണ്ടപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടതായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Follow us on :

More in Related News