Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 20:33 IST
Share News :
പുന്നയൂര്‍ക്കുളം:പരൂർ സെവന്‍സ് ഗ്രൂപ്പ് നിർധന കുടുംബത്തിന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും വസ്തുവിന്റെ ആധാര കൈമാറ്റവും ബുധനാഴ്ച്ച രാവിലെ 9-ന് ഗുരുവായൂർ എസിപി ടി.എസ്.സിനോജ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍,ഗായകരായ സലീം കോടത്തൂര്‍,ഹന്ന സലീം എന്നിവര്‍ പങ്കെടുക്കും.പ്രദേശത്തെ ഒരു വീട്ടമ്മ സൗജന്യമായി നല്‍കിയ 5 സെന്റ് ഭൂമിയിലാണ് 17.5 ലക്ഷം ചെലവില്‍ 1000 ചതുരശ്ര അടി വിസ്തൃതിയല്‍ വീട് നിര്‍മിച്ചിട്ടുള്ളത്.കുടുംബനാഥന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്.വാടക ക്വാര്‍ട്ടേഴ്‌സിലാണ് 3 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.ഈ വര്‍ഷം രണ്ടാമത്തെ വീടാണ് സെവൻസ് ഗ്രൂപ്പ് കൈമാറുന്നത്.ഭാരവാഹികളായ ഷിബു കെ.മുഹമ്മദ്,ഷക്കീര്‍ വാക്കത്തി,മുഹമ്മദ് അമീന്‍,ഇ.അലി,എം.ഫൈസല്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.