Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 18:35 IST
Share News :
മുക്കം : വർഷങ്ങളോളം പഴക്കമുള്ള മാവൂർ കട്ടാങ്ങൽ റോഡിനോട് സർക്കാരും സ്ഥലം എം.എൽ.എ യും കാണിക്കുന്ന തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടമായി മാവൂരിൽ റോഡ് ഉപരോധം നടന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
പ്രക്ഷോഭ സമരങ്ങളുടെ ഒന്നാം ഘട്ടമായി ജൂൺ 1 ന് മാവൂരിൽ സായാഹ്ന ധർണ്ണ നടത്തിയിരുന്നു. പ്രശ്നത്തിന് സ്വാശ്വത പരിഹാരം കാണുന്നത് വരെ മുസ്ലിം ലീഗ് സമര രംഗത്തുണ്ടാവും.
കട്ടാങ്ങൽ എൻ.ഐ.ടി കോളേജിലേക്കും ചൂലൂർ എം.വി ആർ ക്യാൻസർ സെൻ്ററിലേക്കും ധാരാളം യാത്രക്കാരാണ് ഇത് വഴി കടന്നുപോവുന്നത്.മലപ്പുറവുമായി ബന്ധിപ്പിക്കുന്ന എളമരം പാലം യാഥാർത്യമായതോടെ കരിപ്പൂർ എയർപോർട്ട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇരുവശങ്ങളും തകർന്നതിനാൽ അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. ഒട്ടേറെ തവണ നാട്ടുകാർ ഇക്കാര്യം അതികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു മാറ്റവും ഇല്ലാത്തതിനാലാണ് മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി കെ. ലത്തീഫ് മാസ്റ്റർ ആമുഖ ഭാഷണം നടത്തി.
നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദലി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പുലപ്പാടി ഉമ്മർ മാസ്റ്റർ,ടി.ഉമ്മർ മാസ്റ്റർ, യു.എ. ഗഫൂർ, എം.ടി. സലീം മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ. ഖാദർ, ടി.കെ. അബ്ദുല്ലക്കോയ, കെ.എം. മുർത്താസ്, ഹബീബ് ചെറൂപ്പ എന്നിവർ സംസാരിച്ചു. സലാം പാറയിൽ, പനങ്ങുണ്ട അബ്ദുല്ല, പി. പരീക്കുട്ടി, എം.എം. അബ്ദുല്ല,പുതുക്കോട്ട് റസാഖ് മാസ്റ്റർ, എൻ.സി. മുഹമ്മദ്, പി.എം.സി. മുഹമ്മദ്, പി.അബ്ദുല്ലത്തീഫ്, വെട്ടിൽ ആലി,വി.കെ. നിസാമുൽ ഹഖ്, അമൽ മുഴാപ്പാലം, ഇർഫാൻ കച്ചേരി ക്കുന്ന് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.